NEWS
കാർ ഷോറും ജീവനക്കാരന്‍ അപകടത്തില്‍ മരിച്ചു
30/10/2025 11:34 AM IST
nila

ചെങ്ങന്നൂർ: കാര്‍ ഷോറും ജീവനക്കാരന്‍ അപകടത്തില്‍ മരിച്ചു.
കുറ്റൂർ, ഹ്യൂണ്ടായ് ഷോറൂം സര്‍വീസ് വിഭാഗം ഫ്‌ളോര്‍ ഇന്‍ ചാര്‍ജ് ആയ ഇടയാറന്‍മുള, പൊയ്കയിൽ അനന്ദു (32) ആണ് മരിച്ചത്.
ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3.15 ഓടെ ആയിരുന്നു സംഭവം.
ഷോറൂമില്‍ കാര്‍ പുറകിലേക്ക് എടുക്കുമ്പോഴാണ് അപകടമുണ്ടായത്.
അനന്ദുവിനെ ഭിത്തിയോട് ചേ
ർത്ത് ഇടിച്ചു
ഞ്ഞെരിക്കുകയായിരുന്നു. ഉടൻ തന്നെ തിരുവല്ലയിലെ
സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
ചന്ദ്രൻ പിള്ള - വത്സല ദമ്പതികളുടെ മകനാണ്.
ഭാര്യ. പാർവ്വതി. തിരുവല്ലയിലെ
ഹോണ്ട ഷോറും ജീവനക്കാരിയാണ്
ഒന്നര വയസ്സുള്ള മകൾ ആദ്വിക
സഹോദരി രാജലക്ഷ്മി.
സംസ്കാരം വ്യാഴാഴ്ച വൈകിട്ട് 3.30 ന് വീട്ടുവളപ്പിൽ
നടക്കും.ചെങ്ങന്നൂര്‍ പോലീസ് കേസെടുത്തു
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











